കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....
Nov 16, 2024 06:04 PM | By PointViews Editr

കണ്ണൂർ: കഴിഞ്ഞ മൂന്നു ബഡ്ജറ്റുകളിലായി സംസ്ഥാന സർക്കാർ സർവകലാശാലകൾക്ക് ഗ്രാന്റ് വർദ്ധനവ് നൽകുന്നില്ല എന്ന് മാത്രമല്ല ബഡ്ജറ്റിൽ അനുവദിച്ച തുകപോലും കവർന്നെടുക്കുകയും ചെയ്തുവെന്ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറഷൻ.കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട സംസ്ഥാനത്തെ സർവ്വകലാശാലകളെ സംരക്ഷിക്കുന്നതിന് പകരം അവയെ തകർക്കുവാനുള്ള സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നത്. കലാമണ്ഡലം കല്പിത സർവ്വകലാ ശാലയിൽ കഴിഞ്ഞ ഒരുവർഷമായി ശമ്പളം പോലും കൃത്യമായി ലഭിക്കുന്നില്ലെന്നുംയൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറഷൻ ആരോപിച്ചു.

ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള യാതൊരുവിധ ചെലവുകളും സർക്കാരിന്റെ ബാധ്യതയല്ലായെന്ന തീരുമാനം പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകണം.

ശമ്പളത്തിനും പെൻഷൻ വിതരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി സർക്കാരിനെ മാത്രം ആശ്രയിക്കുന്നവയാണ് കേരളത്തിലെ പൊതു സർവകലാശാലകൾ. ഗ്രാന്റ് -ഇൻ - എയ്ഡ് - സാലറി എന്ന ബഡ്ജറ്റ് ശീർഷകത്തിൽ നിന്നും അനുവദിക്കുന്ന തുക സർക്കാരിന്റെ ബാധ്യതയല്ലെന്ന നിലപാട് അപഹാസ്യമാണ്. സർക്കാരിന്റെ പൊതു തീരുമാനം സർവകലാശാലകളിലും ബാധകമാക്കുകയാണെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സർവ്വകലാശാലകളിലെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ സ്തംഭിക്കും. വരുമാനം വർദ്ധിപ്പിക്കുവാൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചാൽ അത് നിർധനരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതിന് കാരണമാകും.

പതിറ്റാണ്ടുകളായി വിവിധ സർക്കാരുകൾ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായത്തിൽ നിന്നും പിന്മാറുന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ്.

പെൻഷനും എൻ. പി എസ് വിഹിതം അടക്കുവാനും സർവ്വകലാശാലകൾ പെൻഷൻ ഫണ്ട് രൂപീകരിക്കണ മെന്ന് മൂന്നുവർഷം മുൻപിറക്കിയ സർക്കാർ ഉത്തരവിന്റെ തനിയാവർത്തനമാണ് ഈ സർക്കുലറും. വിവാദമായ ഈ സർക്കുലർ പിൻവലിച്ചില്ലായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ മഹേഷ്‌, ജനറൽ സെക്രട്ടറി ജയൻ ചാലിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Salaries are stagnant even in the arts sector, government discriminates against grant-in-aided institutions....

Related Stories
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
Top Stories